കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് രംഗത്ത്. ഫേയ്സ്ബുക്ക് വീഡിയോയിലുടെയായിരുന്നു ജയരാജന്റെ പ്രതികരണം. ഗവര്‍ണര്‍ സൂപ്പര്‍ മുഖ്യമന്ത്രി ചമയാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഗവര്‍ണര്‍ വീണ്ടും തറവേലയുമായി ഇറങ്ങിയിരിക്കുകയാണെന്നും 18 അടവ് പ്രയോഗിച്ചാലും മുഖ്യമന്ത്രിയുടെ ജനപിന്തുണ ഇല്ലാതാവില്ലെന്ന് ഗവര്‍ണര്‍ക്ക് മനസിലാകുമെന്നും ജയരാജന് പ്രതികരിച്ചു. ചീഫ് സെക്രട്ടറിയെയും ഡി ജി പിയെയും വിളിച്ചുവരുത്താന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ജയരാജന് വീഡിയോയിലൂടെ പറഞ്ഞു.