രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഗൗതം അദാനി ഗ്രീന്‍ എനര്‍ജി വന്‍തോതില്‍ ഉള്ള വിഭവസമാഹരണം നടത്തുന്നു.അടുത്തവര്‍ഷം ആകുമ്പോഴേക്കും 25 ജിഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഇതിനായി 400 ദശലക്ഷം ഡോളര്‍,അതായത് 3400 കോടിയോളം രൂപ വായ്പ ലഭ്യമാക്കുന്നതിനാണ് അദാനി ഗ്രീന്‍ എനര്‍ജി ആലോചിക്കുന്നത്.
റാബോ ബാങ്ക്,എം യു എഫ് ജി,എസ് എം ബി സി,ഡി ബി എസ് എന്നീ ധനകാര്യ സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് അദാനി ഗ്രീന്‍ എനര്‍ജി ചര്‍ച്ചകള്‍ ആരംഭിച്ചു.അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ ആകെ ഊര്‍ജ ഉദ്പാദനം 10,000 മെഗാവാട്ട് കടനിട്ടുണ്ട് .ഇതില്‍ 7,393 മെഗാവാട്ട് സൗരോര്‍ജ്ജവും 1,401 മെഗാവാട്ട് കാറ്റും 2,140 മെഗാവാട്ട് കാറ്റ്-സോളാര്‍ ഹൈബ്രിഡ് വൈദ്യുതിയും ഉള്‍പ്പെടുന്നു. 2030-ഓടെ 45,000 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജം ഉല്പാദിപ്പിക്കുകയാണ് അദാനി ഗ്രീന്‍ എനര്‍ജിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോഡില്‍
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള സോളാര്‍ വൈദ്യുത ഉല്പാദകര് ആണ് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്. അദാനി ഗ്രീന്‍ എനര്‍ജിയുടെ മൊത്തം സൗരോര്‍ജ്ജ ശേഷി 18.1 ജിഗാവാട്ട് ആണ്.അദാനി ഗ്രീന്‍ എനര്‍ജിക്ക് നിലവില്‍ 12 സംസ്ഥാനങ്ങളിലായി 8.4 ജിഗാവാട്ടിന്റെ ഊര്ജപദ്ധതികളുണ്ട്.ഊര്‍ജ്ജ സംരംഭങ്ങളില്‍ 2030-ഓടെ മൊത്തം 75 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.തിരഞ്ഞെടുപ്പിനു ശേഷം 1.3 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കടപ്പത്രം പുറത്തിറക്കാനും അദാനി ആലോചിക്കുന്നുണ്ട്.അദാനി ഗ്രൂപ്പിന് എതിരായ ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം ഇത് ആദ്യമായാണ് കടപ്പത്രത്തിലൂടെ ഇത്രയധികം തുക സമാഹരിക്കാന്‍ അദാനി പദ്ധതിയിടുന്നത്.