കാട്ടുതീ നാശം വിതച്ച യുഎസിലെ മാലിബുവിന്റെ നിലവിലെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത്. സാറ്റ്ലൈറ്റ് ചിത്രത്തില്‍ തീപടര്‍ന്ന പ്രദേശങ്ങളെ ചുവന്ന നിറത്തിലാണ് കാണുന്നത്. പച്ചപ്പ് നിറഞ്ഞ പ്രദേശമെല്ലാം കത്തിച്ചാമ്പലായതും നിരവധി വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ പറ്റിയതും കാണാം. പലയിടത്തും പച്ചപ്പും നഷ്ടപ്പെട്ടിട്ടുണ്ട്. വീടുകളും ബീച്ച് ഹൗസുകളും ഉണ്ടായിരുന്ന സ്ഥാനത്ത് പുതിയ ചിത്രത്തില്‍ കത്തിയമര്‍ന്ന ഏതാനും കെട്ടിടങ്ങള്‍ മാത്രമാണുള്ളത്.
പ്രശസ്ത ടൂറിസ്റ്റ് പ്രദേശമായ മാലിബു നിരവധി ബീച്ചുകളാലും സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ബീച്ച് ഹൗസുകളാലും സമ്പന്നമായ ഒരു പ്രദേശമാണ്. ഇതെല്ലാം കത്തിച്ചമ്പലായിരിക്കുകയാണ്. ചൊവ്വാഴ്ച മുതല്‍ പടര്‍ന്ന് പിടിക്കുന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം ആറായി. ഇനിയും മരണസംഖ്യ ഉയരുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,500 കെട്ടിടങ്ങള്‍ വരെ തീപിടുത്തത്തില്‍ കത്തിനശിച്ചു