ഗുജറാത്തിൽ മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർത്ഥികളുടെ റാഗിങ്ങിനിരയായ എംബിബിഎസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ധാർപൂർ പാടാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലാണ് സംഭവം.18 കാരനായ അനിൽ മെതാനിയയാണ് മരിച്ചത്.
അനിൽ ഉൾപ്പെടെയുള്ള ഒന്നാം വർഷ വിദ്യാർത്ഥികളെ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികൾ മൂന്ന് മണിക്കൂറോളം തുടർച്ചയായി നിർത്തിയെന്നാണ് ആരോപണം. തുടർന്ന് അനിൽ കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനിൽ പൊലീസിൽ മൊഴി നൽകിയിരുന്നു ഇതിനു ശേഷമാണ് മരണം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മന്ത്രി അന്വേഷണത്തിന് നിര്‍ദേശം നല്കി
ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ അനിലിന്റെ ബന്ധു താമസിക്കുന്നുണ്ട്. അദ്ദേഹത്തെ കോളേജിൽ നിന്ന് വിളിച്ച് അനിൽ കുഴഞ്ഞുവീണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അറിയിച്ചു.
ആശുപത്രിയിൽ എത്തിയപ്പോഴാണ് മൂന്നാം വർഷ വിദ്യാർത്ഥികൾ അവനെ റാഗ് ചെയ്തതായി മനസ്സിലായതെന്നും ഞങ്ങൾക്ക് നീതി വേണം എന്നും കുട്ടിയുടെ ബന്ധു പറഞ്ഞു. കോളേജിൽ നിന്ന് പൊലീസ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.