കൊച്ചി: പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരം എംഎല്‍എക്ക് എതിരെ കേസ്. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വഞ്ചന കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ആണ് എംഎല്‍എയ്ക്കെതിരെ നിലവില്‍ ചുമത്തിയിട്ടുള്ളത്.
തട്ടിപ്പ് കേസില്‍ നിലവില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതി അനന്തുകൃഷണനെ ആലുവ പൊലീസ് ക്ലബില്‍ റേഞ്ച് ഡിഐജിയും റൂറല്‍ എസ് പിയും ഒരുമിച്ച് ചോദ്യം ചെയ്തു. 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം. അനന്തുവിന്റെ നാല് ബാങ്ക് അക്കൗണ്ടുകല്‍ പൊലീസ് മരവിപ്പിച്ചുണ്ട്. എന്നാല്‍ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളില്‍ കണ്ടെത്താനായിട്ടില്ല.