ജെറുസലേം: ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി ഹമാസ് സ്വാതന്ത്രരാക്കിയ 3 പേർ സുരക്ഷിതരായി തിരിച്ചെത്തി. റോമി ഗോനെൻ, ഡോറൺ സ്റ്റെയിൻബ്രെച്ചർ, എമിലി ദമാരി എന്നിവരാണ് തിരിച്ചെത്തിയത്. 471 ദിവസങ്ങൾക്ക് ശേഷമാണ് ഇവർ ഇസ്രായേലിലേക്ക് എത്തുന്നത്.
2023 ഒക്ടോബറിലാണ് 28 കാരി എമിലിയെ കിബ്ബട്ട്സ് കെഫാർ ആസയിൽ നിന്ന് ഹമാസ് ബന്ദിയാക്കിയത്. 31 കാരിയായ വെറ്ററിനറി നഴ്സായ ഡോറോൺ സ്റ്റെയിൻബ്രെച്ചറിനെയും ഹമാസ് ബന്ദിയാക്കി. നോവ സംഗീതോത്സവത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നർത്തകിയായ റോമി ഗോനനെ ബന്ദിയാക്കിയത്.