ബെംഗളൂരു: സംവിധായകന് രഞ്ജിത്തിനെതിരായ പീഡനപരാതിയില്‍ ബെംഗളൂരുവില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് സ്വദേശിയുടെ പരാതിയില്‍ കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ബെംഗളൂരുവിലേക്ക് മാറ്റിയത്. 2012 ല്‍ ബെംഗളൂരു താജ് ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു പരാതി.
ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പീഡന വിവരം പുറം ലോകത്തോട് വിളിച്ച് പറഞ്ഞ് യുവാവ് രംഗത്തെത്തുന്നത്. ഹേമ കമ്മിറ്റി മുന്‍പാകെയും യുവാവ് പരാതി നല്‍കിയിരുന്നു. യുവാവിന് പുറമെ ബംഗാളി നടി ശ്രീലേഖ മിത്രയും രഞ്ജിത്തിനെതിരെ വെളിപെടുത്തലുമായി രംഗത്തെത്തിയിരുന്നു.