കോട്ടയം:വൈക്കം എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി.കെ.ആശ എംഎല്‍എ രംഗത്ത്.വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനെതിരെയാണ് എംഎല്‍എ സ്റ്റേഷനിലെത്തിയത്.സ്റ്റേഷനിലെത്തി 2 മണിക്കൂര്‍ കാത്തിരിന്നിട്ടും എസ്എച്ച്ഒ കാണാന്‍ തയ്യാറായില്ലെന്നും അവള് അവിടെ ഇരിക്കട്ടെ എന്ന് എസ്എച്ച്ഒ പറഞ്ഞെന്നും എംഎല്‍എ പരാതിയില്‍ പറയുന്നു.
എസ്എച്ച്ഒ കെ ജെ തോമസിനെതിരെ എംഎല്‍എ നിയമസഭാ സ്പീക്കര്‍ക്ക് പരാതി നല്കി. പൊലീസ് ഓഫീസര്‍ എംഎല്‍എയെ അധിക്ഷേപിച്ചെന്നാണ് പരാതി. എസ്എച്ച്ഒക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മുഖ്യമന്ത്രിക്ക് പരാതി നല്കി.
അതേസമയം, വൈക്കം എസ്എച്ച്ഒയെ സ്റ്റേഷനില്‍ നിന്ന് തെറിപ്പിക്കുമെന്ന് സി കെ ആശ എംഎല്‍എ പറഞ്ഞു. എംഎല്‍എയുടെ അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണ് എസ്എച്ച്ഒ നടത്തിയതെന്നും ഗവര്‍ണര്‍ക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നല്‍കുമെന്നും സി കെ ആശ പറഞ്ഞു.എംഎല്‍എ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎല്‍എയുടെ നേതൃത്വത്തില്‍ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.