തെക്കു – കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെതുടര്‍ന്നു കേരളത്തിലും മഴയ്ക്കു സാധ്യത. ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ഇന്ത്യന്‍ തീരത്തേയ്ക്ക് എത്താനാണ് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് കേരളതീരത്തേക്ക് എത്തുമോയെന്ന് നാളെ വൈകുന്നേരത്തോടെയെ പറയാന്‍ സാധിക്കൂ – കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാ പഠനവിഭാഗത്തിലെ ഡോ. കെ. അജിത്ത് പറഞ്ഞു.
ഇത് കേരളതീരത്തേക്കെത്തിയാല്‍ ഫിന്‍ജാൽ ചുഴലിക്കാറ്റിനു തുല്യമായ പ്രതിഭാസത്തിന് കാരണമായേക്കാം എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് സൂചന. ന്യൂനമര്‍ദം ബുധനാഴ്ച തമിഴ്നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്.