കോഴിക്കോട്:ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കാനാകില്ലെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി.പരാതി ഇല്ലാതെ പൊലീസിന് കേസ് എടുക്കാന്‍ കഴിയില്ല. പരാതി കൊടുക്കാന്‍ തയാറായാലേ നടപടി എടുക്കന്‍ കഴിയൂവെന്നും വനിതാ കമ്മീഷന് നിലപാട് വ്യക്തമാക്കി. നേരത്തെ, പരാതിയില്ലെങ്കിലും സ്വമേധായാ കേസെടുക്കാമെന്ന് മന്ത്രി ബാലഗോപാല്‍ പറഞ്ഞിരുന്നു.കക്ഷി ചേരാന്‍ നോട്ടീസ് ഇതു വരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ ആവശ്യമായ നടപടി എടുക്കുമെന്നും വനിതാ കമ്മീഷന് അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണം എന്നായിരുന്നു വനിതാ കമ്മീഷന്റെ നേരത്തെ ഉള്ള നിലപാട്.പരാതിക്കാര്‍ക്ക് നീതി കൊടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ.കേസ് എടുക്കാനുള്ള നിയമപരമായ കാര്യങ്ങള്‍ പരിശോധിക്കും.ആത്മധൈര്യത്തോടെ പരാതിപ്പെടാന്‍ ഇവിടെ നിയമ വ്യവസ്ഥ ഉണ്ടെന്നും വനിത കമ്മീഷന് വ്യക്തമാക്കി.