മുംബൈ: മഹാരാഷ്ട്രയിലെ മഹാനാടകങ്ങള്‍ക്ക് അവസാനമായിരിക്കുന്നു. ഇന്ന് വൈകിട്ട് മുംബൈയിലെ ആസാദ് മൈതാനിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇത് രണ്ടാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്.
പരിഭവങ്ങളും വാശിയുമൊക്കെ മാറ്റിവെച്ച് എന്‍സിപിയുടെ അജിത് പവാറിനൊപ്പം ശിവസേന നേതാവ് ഏകനാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
മുഖ്യമന്ത്രി രൂപീകരണത്തിൽ കാലതാമസം രൂപപ്പെട്ടുകൊണ്ടിരുന്ന സാഹചര്യത്തിൽ മുംബൈയിലേക്ക് പാര്‍ട്ടിയുടെ നിരീക്ഷകനായി അയച്ച വിജയ് രൂപാണിയാണ് ഫഡ്നാവിസിന്റെ പേര് നിര്‍ദേശിച്ചത്. മുതിര്‍ന്ന ബിജെപി നേതാക്കളായ സുധീര്‍ മുന്ഗന്തിവാര്, പങ്കജ മുണ്ടെ എന്നിവര്‍ ഈ നിര്‍ദ്ദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.