കൊച്ചി: സംസ്ഥാന കലോത്സവ അപ്പീലുകളെ രൂക്ഷമായ് വിമർശിച്ച് ഹൈക്കോടതി. കലോത്സവ പരാതികൾ പരിഹരിക്കാൻ വേണ്ടി ട്രൈബ്യൂണൽ സ്ഥാപിക്കുന്നത് സർക്കാരിന് ആലോചിക്കാമെന്ന് കോടതി പറഞ്ഞു. സ്കൂൾ കലോത്സവം നാളെ തുടങ്ങാനിരിക്കെയാണ് നിരവധി ഹർജികൾ ഇന്ന് അവധിക്കാല ബെഞ്ചിൽ എത്തിയത്. ഇതെ തുടർന്നാണ് ഹൈക്കോടതിയുടെ വിമർശനം.
ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരിൽ കളയാനാവില്ലന്നും, ട്രൈബ്യൂണൽ സ്ഥാപിക്കുന്നതിൽ സർക്കാർ മറുപടി അറിയിക്കണമെന്നും, ആവശ്യമെങ്കിൽ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലിൽ നിയമിക്കാമെന്നും കോടതി വ്യക്തമാക്കി. അതെസമയം കലോത്സവ വിധികർത്താക്കളെ നിശ്ചയിക്കുന്നതിൽ സർക്കാർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.