ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം പ്രഖ്യാപിച്ചു. റെഗുലര്‍ വിഭാഗത്തില്‍ 374755 പേര് പരീക്ഷയെഴുതി 294888 പേര് ഉപരിപഠനത്തിന് യോഗ്യത നേടി.78.69 വിജയശതമാനം. മുന്‍ വര്‍ഷം ഇത്. 88.95 ശതമാനമായിരുന്നു .4.26 വിജയശതമാനം കുറഞ്ഞു. 39242 പേര് എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടി. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളത്ത് 84 .12% ആണ്.
സയന്‍സ് – 84.84
കൊമേഴ്സ് – 76.11
ഹ്യുമാനിറ്റിക്സ് -67.09
ഏറ്റവും കുറവ് വിജയ ശതമാനം വയനാട്ടിൽ 71.13% ആണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എപ്ലസ്. 105 പേര് ഫുള്‍ മാര്‍ക്ക് നേടി. 63 സ്കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടി ഇതില്‍ 7 സര്‍ക്കാര്‍ സ്കുളുകളുമുണ്ട്. ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം. വൈകിട്ട് 4 മണി മുതല്‍ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാം