രാജ്യത്ത് വീണ്ടും എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു. കർണാടകയിലും ഗുജറാത്തിലുമാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരിൽ മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനും അഹമ്മദാബാദിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അഹമ്മദാബാദിലെ ആശൂപത്രിയിൽ ചികിത്സയിലാണ് .
രണ്ട് കുട്ടികൾക്കും വിദേശയാത്ര പശ്ചാത്തലമില്ല. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ് ഹ്യൂമൻ മെറ്റാ ന്യൂമോ വൈറസ്. ചൈനയിൽ എച്ച്എംപിവി വൈറസ് ബാധ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചൈനയിൽ വ്യാപകമായ എച്ച്എംപിവി വൈറസിന്റെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോ ഇതെന്ന് ഇത് വരെ വ്യക്തമായിട്ടില്ല.