പത്തനംതിട്ട: ജോലി ചെയ്തിരുന്ന വീട്ടിൽ വെച്ച് ഹോം നേഴ്സിന് നേരെ ആക്രമണം. ഹോം നഴ്സായ് വിജയ സോണി (35) യെയാണ് യുവാവ് കുത്തിപരിക്കേൽപ്പിച്ചത്. ഐമനം സ്വദേശി വിപിന്‍ തോമസാണ് ആക്രമണത്തെ നടത്തിയത്. കൊടുമണ്‍ ഐക്കാടാണ് സംഭവം. കുത്തിയതിനു ശേഷം വിജയ സോണിയെ വിപിന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കൊടുമണ്‍ പൊലീസ് കേസെടുത്തു അന്വേക്ഷണം ആരംഭിച്ചു. ഹോം നഴ്സായി ജോലി ചെയ്തിരുന്ന വീട്ടില്‍ വെച്ചാണ് വിജയക്ക് കുത്തേറ്റത്.