കൊച്ചി: എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തില്‍ വീട്ടില്‍ കെ എ ബാലകൃഷ്ണൻ (73) ആണ് മരിച്ചത്.
തീറ്റ കൊടുക്കുന്നതിനിടെ പോത്ത് ബാലകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.