ഹൈദരാബാദ്: നരഹത്യ കേസില്‍ നടന് അല്ലു അര്‍ജുന്റെ ജാമ്യ അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ സ്വാഭാവിക ജാമ്യം ലഭിക്കാന്‍ കഴിഞ്ഞ മാസമായിരുന്നു അല്ലു അര്ജുന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. ഹൈദരാബാദിലെ നമ്പള്ളി മജിസ്ട്രേറ്റ് കോടതിയാണ് അല്ലു അര്‍ജുന്റെ ജാമ്യ അപേക്ഷ പരിഗണിച്ചത്.
ഡിസംബര്‍ നാലിനായിരുന്നു പുഷ്പ 2 ന്റെ ബെനിഫിറ്റ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കാനിടയായ സംഭവത്തിലായിരുന്നു അല്ലു അര്‍ജുനെതിരെ നരഹത്യ കുറ്റം ചുമത്തി കേസെടുത്തത്. തുടര്‍ന്ന് ഡിസംബര്‍ 13 ന് ചികഡ് പള്ളി പോലീസ് അറസ്റ്റു ചെയ്ത നടന് തെലങ്കാന ഹൈക്കോടതി ഇടകാല ജാമ്യമനുവദിച്ചിരുന്നു.