കൊച്ചി:ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോര്‍ട്ടില്‍ ആരംഭിച്ച 2024 എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) മൂന്നാം റൗണ്ടില്‍ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം.എപി250 ക്ലാസിലെ ആദ്യ റേസിന്റ മൂന്നാം റൗണ്ടില്‍ കാവിന് ക്വിന്റല്‍ 14ാം സ്ഥാനത്തും, മലയാളി താരം മൊഹ്സിന്‍ 17ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
19ാം ഗ്രിഡില്‍ നിന്ന് മത്സരം തുടങ്ങിയ 19കാരനായ കാവിന് ക്വിന്റല്‍ 22:06.516 സമയത്തില്‍ ഫിനിഷ് ചെയ്ത് ടീമിന് നിര്‍ണായകമായ 2 പോയിന്റുകളും സമ്മാനിച്ചു. മലപ്പുറം സ്വദേശിയായ മൊഹ്സിന്‍ പി 21ാം പൊസിഷനില്‍ നിന്നാണ് മത്സരം തുടങ്ങിയത്. 22:29.155 സമയവുമായി 17ാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും പോയിന്റുകള്‍ നേടാനായില്ല.
മത്സരത്തിലുള്ള ഒരേയൊരു ഇന്ത്യന്‍ ടീം എന്ന നിലയില്‍ ചാമ്പ്യന്‍ഷിപ്പില്‍ 2 പോയിന്റ് നേടിയതില്‍ സന്തോഷമുണ്ടെന്നും, ഇനിയുള്ള മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ റൈഡര്‍ കാവിന് ക്വിന്റല്‍ പറഞ്ഞു.
ഇന്നത്തെ മത്സരം ഫലം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നും, നാളത്തെ മത്സരത്തില്‍ തന്ത്രങ്ങള്‍ മാറ്റി മികച്ച റിസള്‍ട്ടാണ് ലക്ഷ്യമിടുന്നതെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ റൈഡര്‍ മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു.