മുംബൈ:മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത പരിശീലകരെ വേണമെന്ന ആവശ്യം തള്ളി ബിസിസിഐ സെക്രട്ടറി ജയ് ഷാ.ഗൗതം ഗംഭീറിനെ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ജയ് ഷാ.ഒരിക്കല്‍ പരിശീലകനെ നിയമിച്ചു കഴിഞ്ഞാല്‍ പിന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുക എന്നതാണ് ബിസിസിഐയുടെ രീതി.ഗൗതം ഗംഭീര്‍ മൂന്ന് ഫോര്‍മാറ്റിലും പരിശീലകനായി തുടരാന്‍ തയാറാണെങ്കില്‍ അദ്ദേഹത്തോട് എതെങ്കിലും പ്രത്യേക ഫോര്‍മാറ്റില്‍ പരിശീലിപ്പിക്കരുതെന്ന് പറയാന്‍ ഞാനാളല്ല.അത് മാത്രമല്ല, മൂന്ന് ഫോര്‍മാറ്റിലും 70 ശതമാനവും ഒരേ താരങ്ങള്‍ തന്നെയാണ് കളിക്കുന്നത്.-ജയ്ഷാ കൂട്ടിച്ചേര്‍ത്തു.
ടി 20 ലോകകപ്പ് നേട്ടത്തോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് ബിസിസിഐ ഗൗതം ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനായി നിയമിച്ചത്.മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 2027ലെ ഏകദിന ലോകകപ്പ് വരെ പരിശീലക സഥാനത്ത് ഗംഭീര്‍ തുടരും. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത മെന്ററായിരുന്ന ഗൗംതം ഗംഭീര്‍ അവരെ കിരീട നേട്ടത്തിലേക്ക് നയിച്ചതോടെയാണ് ഇന്ത്യന്‍ പരിശീലക സ്ഥാനത്തക്കും പരിഗണിക്കപ്പെട്ടത്.