പത്തനംതിട്ട:അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു.പത്തനംതിട്ട തെങ്ങമത്താണ് സംഭവം.തെങ്ങമം സ്വദേശിനി പങ്കജവല്ലിയുടെ പശുവും കിടാവുമാണ് ചത്തത്.രണ്ട് ദിവസം മുമ്പാണ് പശുവും കിടാവും ചത്തത്.ചത്ത പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി.
ഐസിഎസ്ഇ പത്താം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു;കേരളത്തില്‍ 99.99 ശതമാനം വിജയം
തീറ്റയ്ക്കൊപ്പം അരളി ചെടിയുടെ ഇല അബദ്ധത്തില്‍ നല്‍കുകയായിരുന്നു.പശുവിന് ദഹനക്കേടെന്ന് കരുതി പങ്കജവല്ലി മൃഗാശുപത്രിയിലെത്തിച്ചു.മരുന്ന് വാങ്ങി തിരിച്ചെത്തിയ പങ്കജവല്ലി പശുക്കിടാവ് ചത്തുകിടക്കുന്നതാണ് കണ്ടത്.തൊട്ടടുത്ത ദിവസം തന്നെ തള്ളപ്പശുവും ചത്തു.യുകെ യാത്രയ്ക്കിടെ മലയാളി നഴ്സ് സൂര്യ മരിച്ചത് അരളി പൂവ് കഴിച്ചതിനെ തുടര്‍ന്നാണെന്ന സംശയത്താല്‍ സൂര്യയുടെ ന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നാലേ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകൂ.