പാലക്കാട്: പാലക്കാട് ക്ഷേത്രചാരപ്രകാരം കാഞ്ഞിരക്കായ കഴിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്. തൃത്താല പൊലീസാണ് സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ പരുതൂര്‍ കുളമുക്ക് സ്വദേശി ഷൈജുവാണ് കാഞ്ഞിരക്കായ കഴിച്ചതിനെ തുടർന്ന് മരിച്ചത്.
ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി വെളിച്ചപ്പാടായി തുള്ളിയ ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങള്‍ക്ക് ഒപ്പമുണ്ടായിരുന്ന കാഞ്ഞിരക്കായയാണ് കഴിച്ചത്. പിന്നാലെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയായിരുന്നു.
ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായ ഷൈജുവിന്റെ മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.