കൊച്ചി: നടൻ പൃഥിരാജിന് പിന്നാലെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 2022ൽ നടന്ന റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ നോട്ടീസ് അയച്ചിരിക്കുന്നത്.
രണ്ട് സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്താൻ ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്. ‘ലൂസിഫർ’, ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്നീ സിനിമകളുടെ ഇടപാടുകൾ സംബന്ധിച്ചാണ് വ്യക്തത വരുത്തേണ്ടത്. മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളിലും വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.