അണുവായുധ ശേഖരത്തില്‍ ഇന്ത്യ പാക്കിസ്ഥാന് തൊട്ടുമുന്നിലെന്ന് റിപ്പോര്‍ട്ട്.പാക്കിസ്ഥാന്റെ കൈവശമുള്ള അണുവായുധങ്ങളുടെ എണ്ണം 170 ആണ്.ഇന്ത്യയുടേത് 172.യുഎസ്, റഷ്യ, യുകെ, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാക്കിസ്ഥാന്, ഉത്തര കൊറിയ, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ അണുവായുധശേഖരം നവീകരിക്കുന്നുണ്ടെന്നും സ്റ്റോക്കോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എസ്ഐപിആര്‍ഐ) റിപ്പോര്‍ട്ടില്‍ പറയുന്നു.
ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുന്നതിലാണ് ഇന്ത്യയുടെ ശ്രദ്ധയെന്നും എസ്ഐപിആര്‍ഐ പറയുന്നു. ചൈനയിലെ ലക്ഷ്യങ്ങള്‍ വരെ എത്തുന്ന ദീര്‍ഘദൂര ആയുധങ്ങള്‍ നിര്‍മിക്കുകയാണ് ഇന്ത്യയുടെ നീക്കം.2023ല്‍ ചൈനയുടെ ആണവശേഖരത്തിന്റെ എണ്ണം 410 ആയിരുന്നു. ഇപ്പോഴത് 500 ആണ്.എപ്പോള്‍ വേണമെങ്കിലും വിക്ഷേപിക്കാവുന്ന തരത്തില്‍ 2100 അണുവായുധങ്ങള്‍ സജ്ജമാണെന്നും ഇത് റഷ്യയുടേയും യുഎസിന്റേതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പക്ഷേ, ചൈനയുടെ ഈ രീതിയില്‍ ചില അണുവായുധങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.