ലാഹോർ: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ലാഹോര്‍ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയിൽ കിവീസ് ദക്ഷിണാഫ്രിക്കയെ 50 റൺസിന് തോൽപിച്ചു. 363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ മറുപടി 312-9 റണ്‍സില്‍ അവസാനിച്ചു. ഒറ്റയ്ക്ക് പൊരുതിയ ഡേവിഡ് മില്ലര്‍ നേടിയ 100* (67)റണ്‍സാണ് വന്‍ നാണക്കേടില്‍ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. ഞായറാഴ്ച ദുബായിലാണ് ഇന്ത്യ – ന്യൂസീലന്‍ഡ് ഫൈനല്‍.363 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 161ന് രണ്ട് എന്ന ശക്തമായ നിലയില്‍ നിന്നതിന് ശേഷമാണ് കൂട്ടത്തകര്‍ച്ചയിലേക്ക് വീണത്.
17(12) റണ്‍സ് നേടിയ റയാന് റിക്കിള്‍ടണിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ തെംബ ബവുമ 56(71), റാസി വാന്‍ ഡര് ഡസന്‍ 69(66) സഖ്യം 105 റണ്‍സ് കൂട്ടുകെട്ട് മുന്നോട്ട് നയിച്ചു. സാന്റ്നറുടെ പന്തില്‍ ബവുമ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. ടീം സ്കോര്‍ 161ല്‍ എത്തിയപ്പോള്‍ ഡസനും പുറത്തായി.പിന്നീട് എയ്ഡന്‍ മാര്‍ക്രം 31(29), ഹെയ്ന്റിച്ച ക്ലാസന് 3(7) എന്നിവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക 189ന് അഞ്ച് എന്ന നിലയില്‍ പരുങ്ങലിലായി. വിയാന്‍ മള്‍ഡര്‍ 8(13), മാര്‍ക്കോ യാന്സന് 3(7), കേശവ് മഹാരാജ് 1(4) എന്നിവരും പുറത്തായപ്പോള്‍ 218ന് എട്ട് എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ചിരുന്നു. കാഗിസോ റബാഡ 16(22) മില്ലര്‍ക്കൊപ്പം സ്കോര്‍ 250 കടത്തിയത് തോല്‍വിയുടെ ഭാരം കുറച്ചു.