ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എ റിവാബയ്ക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബി.ജെ.പിയിൽ ചേർന്നു. ജഡേജയുടെ ഭാര്യ റിവാബയാണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുടെയും അംഗത്വ കാർഡിന്റെ ചിത്രം റിവാബ പങ്കുവെച്ചു.
ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ രവീന്ദ്ര ജഡേജ ക്രിക്കറ്റിന്റെ ചെറിയ ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
സെപ്തംബർ രണ്ടിന് ഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അംഗത്വം പുതുക്കി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ തുടക്കമിട്ട അംഗത്വ കാമ്പയിന്റെ ഭാഗമായാണ് ജഡേജയുടെ ബി.ജെ.പി പ്രവേശനം. ‘ഞാൻ എൻ്റെ വീട്ടിൽ നിന്നാണ് മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചത്’ എന്നായിരുന്നു റിവാബയുടെ പ്രതികരണം.
2019ലാണ് റിവാബ ബി.ജെ.പിയിൽ അംഗത്വമെടുത്തത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ജാംനഗർ മണ്ഡലത്തിൽനിന്ന് ബി.ജെ.പി സ്ഥാനാർഥിയായി ജനവിധി തേടിയ റിവാബ എ.എ.പിയിലെ കർഷൻഭായ് കാർമറിനെ തോൽപിച്ചാണ് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?