തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഗതിമാറി ഇന്ത്യൻ വിപണി. നാളെ തെരഞ്ഞെടുപ്പിന് ശേഷം വരുന്ന എക്സിറ്റ്പോൾ ഫലങ്ങൾ ഇന്ത്യൻ വിപണിയെ സ്വാധീനിക്കും. നേട്ടത്തോടെ തുടങ്ങി മുന്നേറ്റം തുടർന്നെങ്കിലും, ഇന്ത്യൻ വിപണി നേട്ടങ്ങൾ കൈവിട്ടു. പക്ഷെ ലാഭത്തിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി 23,518 പോയിന്റിലും സെൻസെക്സ് 77578 പോയിന്റിലുമാണ് ഇന്ന് ക്ലോസ് ചെയ്തത്. മെറ്റൽ, എനർജി, ഇൻഫ്രാ സെക്ടറുകളൊഴികെ മറ്റുള്ള സെക്ടറുകൾ ഇന്ന് നേട്ടത്തിൽ അവസാനിച്ചു. ഇന്ന് അവസാന മണിക്കൂറിൽ ഇന്ത്യൻ വിപണിയുടെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് 6% മുന്നേറി 16.167ലെത്തി.