എഡിഎമ്മിന്റെ മരണത്തെ തുടര്‍ന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോള്‍ പമ്പ് അപേക്ഷയില്‍ അന്വഷണം നടത്തിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും എണ്ണക്കമ്പനികളാണെന്ന് സുരേഷ് ഗോപി.
എഡിഎമ്മിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ മന്ത്രി സുരേഷ് ഗോപി എൻ ഒ സിയുമായുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും ശേഷം കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ദേശീയ തലത്തില്‍ വരെ ശ്രദ്ധവന്ന കേസില്‍ ഇപ്പോള്‍ രണ്ട് ചോദ്യങ്ങളാണ് അടൂര്‍ പ്രകാശ് എംപി ഉന്നയിച്ചിരിക്കുന്നത്. പെട്രോള്‍ പമ്പിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട എന്‍ഒസിയുടെ അന്വേഷണം എവിടെവരെയായി എന്നതാണ് ഒന്നാമതായി ഉന്നയിക്കുന്നചോദ്യം. എന്‍ ഒ സിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും നടക്കുന്നില്ലായെന്നാണ് മറുപടിയില്‍ സുരേഷ് ഗോപി പറയുന്നത്.
സംഭവം സംസ്ഥാന വിഷയമായി മാറിയ സാഹചര്യത്തിൽ എന്‍ഒസിയുമായി ബന്ധപ്പെട്ട ബാക്കി അന്വേഷണത്തിനുള്ള തുടര്‍നടപടികള്‍ക്ക് കൈമാറിയിരിക്കുകയാണെന്നുമാണ് സുരേഷ് ഗോപി മറുപടിയിൽ പറയുന്നത്.