വന്ദേ ഭാരത് യാത്രക്കിടയിൽ ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പ്രാണിയെ ലഭിച്ചു. തിരുനെല്‍വേലി-ചെന്നൈ വന്ദേഭാരത് എക്സ്പ്രസിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ മധുരയില്‍ നിന്നും പുറപ്പെട്ട ട്രെയിനില്‍ പ്രഭാത ഭക്ഷണത്തിനൊപ്പം ലഭിച്ച സാമ്പാറിലാണ് പ്രാണികളെ കണ്ടെത്തിയത്.
ഈ ദൃശ്യങ്ങള്‍ യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. യുവാവ് ആദ്യം അധികൃതരോട് പരാതി നല്‍കിയെങ്കിലും അത് പ്രാണിയല്ലെന്നും ജീരകമാണെന്നുമായിരുന്നു പ്രതികരണം.
ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ജീരകമെന്ന വാദത്തെ റെയില്‍വേക്ക് മാറ്റേണ്ടി വന്നു. ഇതോടെയാണ് ക്ഷമാപണവുമായി റെയില്‍വേ രംഗത്തെത്തിയത്. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടു.
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ പോലും പാണക്കാട്ടെ തങ്ങളെ വണങ്ങേണ്ട ഗതികേടിൽ: കെ.സുരേന്ദ്രൻ
ഓൺബോർഡ് മാനേജർ, ചീഫ് കേറ്ററിങ് ഇൻസ്പെക്ടർ,ചീഫ് കമേഴ്സ്യൽ ഇൻസ്പെക്ടർ എന്നിവർ ഭക്ഷണം വിതരണം ചെയ്ത ബൃന്ദാവന്‍ ഫുഡ് പ്രോഡക്ട്സിന്റെ ഭക്ഷണത്തിന്റെ കാസ്റോൾ കണ്ടെയ്നറുകൾ പരിശോധിച്ചപ്പോൾ അടപ്പിൽ ഇത്തരം പ്രാണികളുള്ളതായി കണ്ടെത്തി. തുടർന്ന് 50,000 രൂപ പിഴയും ചുമത്തി.
ഈ വിഷയത്തെ തുടർന്ന് അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ നടപടികള്‍ പിന്നീടുണ്ടാവുമെന്നും റെയില്‍വേ അറിയിച്ചു. തീവണ്ടികളിലെ ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കാന്‍ കര്‍ശന നടപടികളെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.