യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന് സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി അടുത്താഴ്ചത്തേക്ക് മാറ്റി. ഇടക്കാല ജാമ്യവും നീട്ടി . ജസ്റ്റിസുമാരായ ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്.
സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചത്. എന്നാൽ സിദ്ദിഖിന്റെ ഫോൺ ഉൾപ്പെടെ ചോദിക്കുന്നുവെന്നും സിദ്ദിഖ് ചോദ്യം ചെയ്യലിനടക്കം ഹാജരായിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു . അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിദ്ദിഖ് കോടതിയെ അറിയിച്ചു.
ഉന്നതനായ പ്രതിക്ക് സ്വാധീന ശക്തി ഇല്ലെന്ന് കോടതി ഉറപ്പുവരുത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അതേസമയം പ്രത്യേക അന്വേഷണ സംഘം തനിക്കെതിരെ ഇല്ലാക്കഥകള്‍ മെനയുന്നുവെന്നാണ് സിദ്ദിഖ് സമർപ്പിച്ച പുതിയ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്..