2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മാർച്ച് 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരം കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഐപിഎൽ ചാംപ്യന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയതിനാലാണ് ഉത്ഘാടന മത്സരത്തിന് കൊൽക്കത്ത വേദിയാകുന്നത്.
ഫൈനൽ മത്സരവും ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ചുതന്നെ നടക്കും. നിലവിലെ റണ്ണേഴ്സ് അപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയമായ ഉപ്പലിൽ രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചാംപ്യൻസ് ട്രോഫിയുടെ സമാപനത്തോടെ ഐപിഎല്ലിന്റെ ഔദ്യോഗിക തീയതി പുറത്തു വരും.