ആരാധകരെ കോരിത്തരിപ്പിക്കാനായി വിജയ് പങ്കിട്ട പോസ്റ്റര്‍ വൈറലാകുന്നു. ‘GOAT’ എന്ന് എഴുതിയിരിക്കുന്ന മോതിരം കയ്യിലണിഞ്ഞു കൊണ്ടുള്ള ഒരു ചിത്രമാണ് വിജയ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ആരാധകര്‍ പോസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്. ‘പകരം വെക്കാനില്ല’, ‘ദി റിയല്‍ ഗോട്ട്’ എന്നിങ്ങനെ നീളുന്നു ആരാധകരുടെ സ്നേഹം നിറഞ്ഞ കമന്റുകള്‍.
സിനിമാ കരിയറിന് ഫുള്‍ സ്റ്റോപ്പ് ഇട്ട് മുഴുനീള രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നതിനു മുന്‍പേ കരാര്‍ ഒപ്പിട്ട ചിത്രങ്ങള്‍ തീര്‍ക്കാനുള്ള തിരക്കിലാണ് ദളപതി വിജയ് ഇപ്പോള്‍. എച്ച് വിനോദിനൊപ്പം ദളപതി 69 ല്‍ സഹകരിക്കാനൊരുങ്ങുകയാണ് വിജയ്.
ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്, പ്രിയാമണി, പ്രകാശ് രാജ് തുടങ്ങിയ അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.അടുത്ത വര്‍ഷമായിരിക്കും ചിത്രത്തിന്റെ റിലീസ്.വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്‍പുള്ള അവസാന ചിത്രമായിരിക്കും.