കൊച്ചി : ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഐഎസ്എൽ മത്സരത്തിന്റെ ഭാഗമായി തിങ്കളാഴ്ച കൊച്ചി മെട്രോയുടെ സര്‍വീസ് സമയം വർധിപ്പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണി മുതൽ പതിനൊന്ന് മണി വരെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് പത്ത് സർവീസുകൾ ആലുവയിലേക്കും തൃപ്പുണിത്തുറയിലേക്കും ഉണ്ടാകും.
രാത്രി 9.38, 9.46, 9.55, 10.03, 10.12, 10.20, 10.29, 10.37, 10.47, 11 എന്നീ സമയങ്ങളിലായി 10 സര്‍വീസുകള്‍ ജെഎല്‍എന്‍ സ്റ്റേഡിയത്തില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും അതുപോലെ 9.37, 9.46, 9.54, 10.03 10.11, 10.20, 10.28, 10.37, 10.45 , 10.54, 11 എന്നീ സമയങ്ങളില്‍ ആലുവയിലേക്കും മെട്രോ സര്‍വീസ് ഉണ്ടാകും.