വടക്കന്‍ ഗാസയിലും ജബലിയയിലുമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ 29 പേര് കൊല്ലപ്പെട്ടു. ഹമാസിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് വാര്‍ത്താക്കുറിപ്പില്‍ ഇസ്രയേല്‍ പ്രതികരിച്ചു. ഗാസയില്‍ 19 പേരും ജബലിയയില്‍ 10 പേരുമാണ് കൊല്ലപ്പെട്ടവരില്‍ ഉളളത്. നുസ്റെത്ത് അഭയാര്‍ത്ഥി ക്യാമ്പിലും ഇസ്രയേല്‍ വ്യോമാക്രമണമുണ്ടായി. ജബലിയയില്‍ നാല് ലക്ഷത്തോളം പേര് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടകരമായ മേഖലയെന്ന് പറഞ്ഞ് ഗാസയില്‍ ദക്ഷിണ മേഖലാ പ്രദേശങ്ങളിലുള്ളവരോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ മിലിറ്ററി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. ലെബനനില്‍ സെപ്റ്റംബറില്‍ ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ 1645 പേര് കൊല്ലപ്പെട്ടുവെന്നാണ് വിവരം. എന്നാല്‍ ലെബനനില്‍ നിന്നും ഇസ്രയേല്‍ ലക്ഷ്യമാക്കി റോക്കറ്റാക്രമണമുണ്ടായെന്നും ഇത് പ്രതിരോധിച്ചുവെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.