ഐഎസ്ആര്‍ഒവിന്റെ സ്പേസ് ഡോക്കിംഗ് പരീക്ഷണം നാളെ നടക്കും. 2024 ഡിസംബര്‍ 30ന് വിക്ഷേപിച്ച സ്പാഡെക്സ് സ്പേഡെക്സ് ദൗത്യത്തിലെ ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്ന പരീക്ഷണമാണ് നടക്കുന്നത്.
ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാവിലെ 8 മണിക്ക് സ്പേഡെക്സ് ഡോക്കിംഗ് പരീക്ഷണം ആരംഭിക്കും. ഐഎസ്ആര്‍ഒവിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ നാളെ രാവിലെ എട്ട് മണി മുതല്‍ ബഹിരാകാശ ഡോക്കിംഗ് തത്സമയം സംപ്രേഷണം ചെയ്യും. പരീക്ഷണം വിജയമായാല്‍ ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യയുള്ള നാലാമത്തെ രാജ്യമായി ഇന്ത്യ മാറും