രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി അമേരിക്കയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇരുനേതാക്കളുടെയും കൂടിക്കാഴ്ചയായിരിക്കും ഇത്. ഈ മാസം 12നാണ് മോദി അമേരിക്കയിലെത്തുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വാഷിങ്ടണ്‍ ഡിസിയില്‍ കൂടിക്കാഴ്ച നടത്തും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും.
ട്രംപ് അധികാരത്തില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് പോകുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണ് മോദി. വ്യാപാരം, പ്രതിരോധം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ച നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫ്രാന്‍സ് സന്ദര്‍ശനത്തിന് ശേഷമായിരിക്കും മോദി അമേരിക്കയിലെത്തുക. മോദിക്ക് വൈറ്റ് ഹൗസില്‍ അത്താഴവിരുന്നൊരുക്കുമെന്നും സൂചനയുണ്ട്.