അനീഷ എം എ-സബ് എഡിറ്റർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് വൈകുന്നേരം ന്യൂനമര്‍ദ്ദം കേരളത്തിലൂടെ കടന്നുപോകുമെന്നും നിലവില്‍ നല്‍കിയിരിക്കുന്ന ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായാണ് തീവ്ര മഴ അനുഭവപ്പെടുന്നത്.
ശക്തമായ മഴയെ തുടര്‍ന്ന് അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ടും, അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.