പേരില്ലാത്ത ഒരു റിലേഷന്‍ഷിപ്പിന്റെ പേരിൽ ആൾറെഡി ജാസ്മിന് ആവശ്യത്തിലധികം ഹേറ്റേഴ്സ് പുറത്തുണ്ട്.ഈ വീക്കെൻഡ് എപ്പിസോഡും കൂടി ആയപ്പോൾ അത് നൂറല്ല ആയിരം ഇരട്ടി എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. വീക്കെൻഡ് എപ്പിസോഡിൽ ജാസ്മിൻ ലാലേട്ടനോട് മോശമായി സംസാരിച്ചു എന്നതാണ് പ്രേക്ഷകരെ ഒന്നടങ്കം ചൊടിപ്പിച്ചിരിക്കുന്നത്.
വീക്കെൻഡ് എപ്പിസോഡ് എന്ന് പറയുന്നത് തന്നെ ആ ഒരാഴ്ചയിൽ നടന്ന സംഭവങ്ങൾ,തെറ്റുകൾ ചൂണ്ടിക്കാട്ടൽ എന്ത് ചെയ്യരുത്,എന്തൊക്കെ ചെയ്യണം അങ്ങനെ മൊത്തത്തിൽ ഒരു അനലൈസ് നടക്കുന്ന ദിവസങ്ങളാണ്.ലാലേട്ടൻ വരുന്നത് തന്നെ അതിന് വേണ്ടിയാണ്…ഷോ ആങ്കർ എന്ന നിലയിൽ അദ്ദേഹം അത് ചെയ്യാൻ ബാദ്യസ്ഥനാണ്.

പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം നടന്ന സംഭവത്തെക്കുറിച്ചാണ്. എല്ലാ വീക്കെന്ഡിലും ലാലേട്ടൻ എടുത്ത് പറയുന്ന ഒന്നാണ് ഹൈജീൻ…. അതുപോലെ ഇത്തവണ വീട്ടിൽ വസ്ത്രങ്ങൾ വലിച്ച് വാരി ഇട്ടിരിക്കുന്നതിനെക്കുറിച്ച് ലാലേട്ടൻ ചോദിച്ചു.ഡെന്‍ ടീമുകരുടെ റൂം എന്താണ് ഇങ്ങനെ വാരിവലിച്ചിട്ടിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ടാണ് മറ്റുള്ള റൂമുകളിലേക്ക് എത്തുന്നത്.

ഡെന്‍ ടീമിലുള്ള അൻസിബ ഇതിന് മരുവുപടിയായി പറഞ്ഞത് റൂമിൽ വലിച്ചിട്ടിരിക്കുന്നത് മുഴുവൻ ജാസ്മിന്റെ ഡ്രസും സാധങ്ങളുമാണ്.. ഒതുക്കി വെക്കാറില്ല എന്ന്.. ഇത് ചോദ്യം ചെയ്ത ലാലേട്ടനോട് ജാസ്മിൻ ദേഷ്യത്തോടെ ഒട്ടും ബഹുമാനമില്ലാത്ത പോലെയാണ് സംസാരിച്ചതും അതുപോലെ മുഖഭാവവുമെല്ലാം ഉണ്ടായിരുന്നത്.
തൊട്ടുപിന്നാലെ ലാലേട്ടൻ തന്നെ അത് പറയുന്നുമുണ്ട്. ചോദിക്കുമ്പോൾ എന്താണ് ദേഷ്യം പോലെ കാണിക്കുന്നത്. നിങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് ഞാൻ പറയുന്നതെന്ന് അപ്പോഴും ജാസ്മിൻ തെറ്റ് അംഗീകരിക്കാനോ ഒന്നും തയ്യാറായിരുന്നില്ല. ഇത് കണ്ടതും പ്രേക്ഷകർ ഒന്നടങ്കം കലിപ്പിലായി.
ജാസ്മിൻ ലാലേട്ടനോട് ബഹുമാനക്കുറവ് കാണിച്ചെന്നും ഇത്രയും മോശപ്പെട്ട മത്സരാർത്ഥി ഇതുവരെ ബിഗ് ബോസിൽ ഉണ്ടായിരുന്നിലെന്നക്കെയാണ് പ്രേക്ഷകർ പറയുന്നത്. സോഷ്യൽമീഡിയയിൽ നിരവധിയാളുകളാണ് ജാസ്മിന്റെ ഈ പ്രവൃത്തിയെ വിമർശിക്കുന്നത്.ലാലേട്ടനെ പോലെ ഒരു മനുഷ്യന് മുൻപിൽ നേരെ നിന്ന് സംസാരിക്കാൻ ഉള്ള ക്വാളിറ്റി ജാസ്മിനില്ല .
ബിസ് ബോസ് ആയതുകൊണ്ടാണ് ജാസ്മിന് ലാലേട്ടനോട് സംസാരിക്കാനുള്ള അവസരം കിട്ടുന്നത് . മലയാളം ബിഗ് ബോസ് ചരിത്രത്തിൽ മത്സരാർഥികളോടും ലാലേട്ടനോട് പോലും ഇത്രയും ബഹുമാനം ഇല്ലാതെ പെരുമാറുന്ന ഒരാളെ ഉണ്ടായിട്ടുള്ളൂ. ലാലേട്ടൻ പറയുന്ന പോലെ ബേസിക് സിവിക് സെൻസ് ഒക്കെ വീട്ടിൽ നിന്ന് പഠിക്കണം.
ജാസ്മിന്റെ ഭാഗത്തു നിന്നു യാതൊരു രീതിയിലുള്ള മാനേഴ്സ് ആരും പ്രതീക്ഷിക്കരുത്,ഈ ആഴ്ചയിൽ പുറത്താക്കണം എന്നൊക്കെയാണ് പൊതുവെയുള്ള സംസാരം. ജാസ്മിൻ ചെയ്തത് തെറ്റാണെന്ന് തന്നെ പറയണം…ഒരാൾ തെറ്റ് ചൂണ്ടിക്കാട്ടുമ്പോൾ അത് അക്സപ്റ്റീ ചെയ്യുകയാണ് ആദ്യം വേണ്ടത് .അതിനുപ്രകാരം ചെയ്ത തെറ്റിനെ ന്യായീകരിക്കുന്നത് അത്ര നല്ല കാര്യല്ല… ഇവിടെ ജാസ്മിൻ ന്യായീൿരിച്ചുകൊണ്ടേയിരിക്കുകയാണ്… ഒരു സോറി പറഞ്ഞാൽ അല്ലെങ്കിൽ ഇനി ആവർത്തിക്കില്ല എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ അവിടെ ഉണ്ടായിരുന്നുള്ളു.

സത്യം പറഞ്ഞാൽ ജാസ്മിന്റെ പെരുമാറ്റം കഴിഞ്ഞ ദിവസങ്ങളിലായി വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.അതിലൊന്ന് അൻസിബയോട് ദേഷ്യപ്പെട്ടതാണ് .കിച്ചൻ ടീമിലായിട്ടുപോലും ഒരു പണിയും എടുക്കുന്നില്ലെന്ന് അൻസിബ പറയുകയും ശേഷം വളരെ മോശമായ രീതിയിലാണ് ജാസ്മിൻ സംസാരിച്ചത്.എന്തായാലും പ്രേക്ഷകരെ വെറുപ്പിച്ച് ജാസ്മിൻ അതികകാലം മുൻപോട്ട് പോകാൻ സാധിക്കില്ലെന്നാണ് ഭൂരിഭാഗം പ്രേക്ഷകരും പറയുന്നത്.