ജാർഖണ്ഡ് : ജാർഖണ്ഡ് ജനങ്ങള്‍ വിധിയെഴുതുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ 9 മണിവരെ 12.71% പോളിങ് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് 14,218 പോളിങ് സ്റ്റേഷനുകളിൽ ആരംഭിച്ച പോളിങ് വൈകുന്നേരം 5 മണിക്കാണ് അവസാനിക്കുന്നത്. 31 ബൂത്തുകൾ ഒഴികെ ബാക്കി ബൂത്തുകളിൽ 4 മണിക്ക് അവസാനിക്കും.
നവംബർ 13 ന് നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 66.65% പോളിങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ടത്തിൽ ബിജെപി 32 സീറ്റിലും സഖ്യകക്ഷിയായ എജെഎസ്യു ആറ് സീറ്റിലുമാണ് മത്സരിക്കുന്നത്. ഇന്ത്യൻ ബ്ലോക്കിനായി ജെഎംഎം 20 സീറ്റുകളിലും കോൺഗ്രസ് 13 സീറ്റുകളിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ നാലിടത്തും ആർജെഡി രണ്ടിടത്തുമാണ് മത്സരിക്കുന്നത്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ ബർഹെയ്ത് മണ്ഡലത്തിൽ നിന്നും, അദ്ദേഹത്തിൻ്റെ ഭാര്യ കാലപന സോറൻ ഗണ്ഡേയിൽ നിന്നും, സഹോദരൻ ബസന്ത് സോറൻ ദുംകയിൽ നിന്നും ഇത്തവണ മത്സരത്തിനുണ്ട്.