കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത മെത്രാപൊലീത്തന്‍ വികാരിയായി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചുമതലയേറ്റു. കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് സുരക്ഷയിലാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ബിഷപ്പ് ഹൗസില്‍ എത്തിയത്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ജോസഫ് പാംപ്ലാനിയ്ക്ക് പുതിയ ചുമതല നല്‍കിയത്.
ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ നിന്നും പിന്നാക്കം പോകുക അസാധ്യമാണെന്ന് ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ശാന്തമായി പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മാര്‍പ്പപ്പയുടെ തീരുമാനം അന്തിമമാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. ഇന്നലത്തെ സംഘര്‍ഷത്തില്‍ ബിഷപ്പ് ഹൗസിന് ഒരുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് എഫ്ഐആര്‍.