തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ വിധി നാളെ. കാമുകി ഗ്രീഷ്മയാണ് കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയത്. 2022 ഒക്ടോബറിലായിരുന്നു സംഭവം. കഷായം കുടിച്ച് ദേഹസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 11 ദിവസത്തിന് ശേഷം മരിക്കുകയായിരുന്നു. കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക.
മറ്റൊരു വിവാഹം നിശ്ചയിച്ചപ്പോൾ കാമുകിയായ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കുന്നതിനായി കഷായത്തിൽ കീടനാശിനി കലർത്തി നൽകി കൊല്ലുകയായിരുന്നു. പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്. കസ്റ്റഡിയിൽ വച്ച് ഗ്രീഷ്മ ആത്മഹത്യക്കും ശ്രമിച്ചിരുന്നു.