കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. സുരേന്ദ്രന്റെ ബിജെപിയിലേക്ക് ക്ഷണിച്ചുളള തമാശ താനും ആസ്വദിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു.
കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും അവഗണന തുടര്‍ന്നാല്‍ പൊളിറ്റിക്കല്‍ റിട്ടയര്‍മെന്റ് മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
തന്റെ അമ്മയെ അനാവശ്യ ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുതെന്നും കെ മുരളീധരന് അഭ്യര്‍ത്ഥിച്ചു. കെ സുരേന്ദ്രന് അമ്മയെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രമ്യ ഹരിദാസ് കഴിവുറ്റ സ്ഥാനാര്ത്ഥിയാണെന്നുംവയനാട്ടില് പ്രിയങ്ക ഗാന്ധി ക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാലക്കാടും ചേലക്കരയിലും പ്രചാരണത്തിന് ഇറങ്ങുന്നതില്‍ തീരുമാനമായില്ലെന്നും മുരളീധരന് പറഞ്ഞു.