കൊച്ചി: കൂത്താട്ടുകുളത്തെ സിപിഐഎം കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അഞ്ച് സിപിഐഎം നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിപിഐഎം ഏരിയ സെക്രട്ടറി പി ബി രതീഷ് അടക്കമുള്ള നേതാക്കളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
ജനുവരി 18നാണ് നടുറോഡില്‍, സംഘര്‍ഷത്തിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. സംഭവത്തില്‍ യുഡിഎഫ് നേതാക്കളും ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതോടെയായിരുന്നു തട്ടിക്കൊണ്ട് പോകല്‍ എന്നാണ് ആരോപണം.