കൊച്ചി: ഗിന്നസ് റെക്കോർഡിനായി നടത്തിയ നൃത്ത പരിപാടിക്കുള്ള സ്റ്റേജ് നിർമിച്ചത് തലേദിവസം രാത്രിയാണെന്ന് റിപ്പോർട്ടുകൾ. സുരക്ഷ വീഴ്ചയെ സംബന്ധിച്ച കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സംഘാടകർ അനുമതിക്കായി കൊച്ചി കോർപറേഷനെ സമീപിച്ചത് പരിപാടിയുടെ തലേദിവസമാണ്. ഹെൽത്ത് ഓഫീസർ അന്ന് തന്നെ എത്തി പരിശോധന നടത്തി.
സ്റ്റേഡിയത്തിനുള്ളിൽ ആദ്യം ഉണ്ടായിരുന്നത് ഒരു കാരവനും ആംബുലൻസും മാത്രമായിരുന്നു. കുട്ടികൾ അടക്കം 12000 നർത്തകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിച്ചത് 8 കൗണ്ടറുകൾ വഴിയാണ്. ഇതിനായി ഉണ്ടായിരുന്നത് എട്ട് കൗണ്ടറുകളിൽ 8 പേർ മാത്രമാണ്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടത്തേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നാണ് കൊച്ചി വികസന അതോറിറ്റിയുടെ നിരീക്ഷണം.