സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തേയ്ക്ക് ജയഭേരി മുഴക്കി കെ.ഡി.പി കടന്നുവരുന്നു.കേരളരാഷ്ട്രീയത്തില്‍ വേറിട്ട മുദ്രാവാക്യവുമായി രൂപംകൊണ്ട കേരള ഡമോക്രാറ്റിക്ക് പാര്‍ട്ടി [KDP] ”ജയഭേരി” മുഴക്കി ജനമനസുകളിലേക്ക് എത്തുകയാണ്.നമ്മുടെ സംസ്ഥാനത്ത് അനവധി അവകാശവാദങ്ങളോടെ എത്തി എങ്ങുമെത്താതെ പോയ പാര്‍ട്ടികള്‍ക്ക് അപവാദമായി വ്യക്തമായ നിലപാടുകളുള്ള രാഷ്ട്രീയപാര്‍ട്ടിയായി മാണി സി.കാപ്പന്റെ ആശീര്‍വാദത്തോടെ കെ.ഡി.പി കേരളത്തില്‍ ശക്തമാവുകയാണ്.
കേരളത്തിന്റെ കാര്‍ഷിക അഭിവൃദ്ധിയും കര്‍ഷകത്തൊഴിലാളികളുടെ ക്ഷേമവും ആണ് കെ.ഡി.പി യുടെ ലക്ഷ്യം. സംസ്ഥാനത്തെ ജനതക്ക് പുതിയ ദിശാബോധവും വികസനവഴിയും കാട്ടിക്കൊടുക്കുക എന്ന ലക്ഷ്യവുമായിട്ടാണ് കെ.ഡി.പി കടന്നുവരുന്നത്. ”ചെയ്യാവുന്ന് പറയുക; പറയുന്നത് ചെയ്യുക” എന്നതാണ് കെ.ഡി.പിയുടെ മുദ്രാവാക്യം. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ അഞ്ചുപതിറ്റാണ്ടുകള്കൊണ്ട് നേടാനാകാത്ത നേട്ടങ്ങള്‍ പാലായുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തിച്ച് വാക്കും പ്രവൃത്തിയും ഒന്നാണെന്നു കാണിച്ചുകൊടുത്ത പാര്‍ട്ടിയാണ് കെ.ഡി.പി.
ഈ നേട്ടമാണ് പാര്‍ട്ടിയുടെ കരുത്ത്.
കെ.ഡി.പിക്കും എം.എല്‍.എ മാണി സി കാപ്പനും കേരളത്തിലാകമാനം ലഭിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ അംഗീകാരത്തിന്റെ തെളിവാണ് എല്ലാ ജില്ലകളിലും നിന്നും പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജനസമ്മതി. തമ്മിലടിച്ചു സ്വയം ഇല്ലാതാകുന്ന നേതാക്കളുടെ കൂട്ടമല്ല; ഒന്നിച്ചൊന്നായി ഉയരുന്ന കരങ്ങളാണ് പാര്‍ട്ടിയുടെ ശക്തി. അതുകൊണ്ടുതന്നെ ഒന്നിച്ചു നിന്നു നാടിനുവേണ്ടി നിലകൊള്ളുന്നവരെല്ലാം കെ.ഡി.പിയില്‍ അണിചേര്‍ന്നു കൊണ്ടിരിക്കുന്ന കാലമാണിത്.
ജനകീയ വിഷയങ്ങളില്‍ കെ.ഡി.പി എടുക്കുന്ന നിലപാടുകളും നടത്തുന്ന പ്രക്ഷോഭങ്ങളും കേരളജനതക്ക് പുതിയ ഊര്‍ജം പകരുന്നുണ്ട്. അനുദിനം പാര്‍ട്ടിയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം തന്നെയാണ് അതിന്റെ നേര്‍സാക്ഷ്യം.കേരളവികസനം പറഞ്ഞ് പൊട്ടി മുളച്ച പാര്‍ട്ടികളെല്ലാം അധികാരത്തിനും താന്‍പോരിമക്കും വേണ്ടി ആദര്‍ശം വെടിഞ്ഞപ്പോള്‍ അധികാരത്തേക്കാള്‍ ജനകീയ വിഷയങ്ങളില്‍ മുന്നോട്ടുവെയ്ക്കുന്ന ആര്‍ജ്ജവമുള്ള മുദ്രാവാക്യങ്ങള്‍ക്കാണ് കെ.ഡി.പി വില കല്പിക്കുന്നത്.ഈ തിരിച്ചറിവാണ് വ്യക്തികേന്ദ്രീകൃതമായ പാര്‍ട്ടികളില്‍ നിന്നുമുള്ള അണികളുടെ കെ.ഡി.പിയിലേക്കുള്ള ഒഴുക്ക് വ്യക്തമാക്കുന്നത്.
സിനിമാ നിര്‍മ്മാതാവ് ഗാന്ധിമതി ബാലന് അന്തരിച്ചു
ഈ തിരഞ്ഞെടുപ്പില്‍ കെ.ഡി.പി ഉയര്‍ത്തുന്ന മുദ്രാവാക്യം ”മതേതര ജനാധിപത്യ കേരളം യുഡിഎഫിന് ഒപ്പം” എന്നതാണ്.ഇന്ത്യ എന്ന രാജ്യത്തിന്റെ നിലനില്‍പ്പും മതസാമുദായിക ഐക്യവും നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നവര്ക്കൊപ്പമാണ് കെ.ഡി.പി.
അതിനായി രാപകലില്ലാതെ അദ്ധ്വാനിക്കുന്ന ഇന്ത്യാ മുന്നണിക്കൊപ്പമാണ് കെ.ഡി.പിയും നിലയുറപ്പിക്കുന്നത്. ഒപ്പം വാഗാദാനലംഘനങ്ങളുടെയും ബോംബ് രാഷ്ട്രീയത്തിന്റെയും അപ്പോസ്തലന്മാര്ക്ക് കേരളമണ്ണിലിടമില്ലെന്ന് ഉറക്കെ വിളിച്ചുപറയാനും കെ.ഡി.പി ആരേക്കാളും മുന്‍പന്തിയിലുണ്ട്.
രാജ്യവും ദേശീയതയും ജനാധിപത്യവും ഭരണഘടനയും അപകടത്തിലാകുമ്പോള്‍ കേവലമായ പാര്‍ട്ടി ചിഹ്നത്തിന്റെ നിലനില്പിനേക്കാള് ഇന്ത്യയുടെ നിലനില്പാണ് പ്രധാനം എന്നതാണ് കെ.ഡി.പി മുന്നോട്ടുവെയ്ക്കുന്ന അജണ്ട.അതിനാല്‍ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിനായി ഞങ്ങള്‍ ”ജയഭേരി” എന്ന കലാജാഥയുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുകയാണ്.ഈ വരുന്ന ഏപ്രിൽ 12 ന് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ ”ജയഭേരി” ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ ഇരുപത് നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തി ഏപ്രിൽ 24 ന് കലാജാഥ പാലായിൽ സമാപിക്കും.
മാണി സി കാപ്പൻ എംഎൽഎ, കെ.ഡി.പി സംസ്ഥാന പ്രസിഡന്റ് സലിം പി മാത്യു, സുൽഫിക്കർ മയൂരി, സുകു കടകംപള്ളി, ബാബു തോമസ്, ചീഫ് കോർഡിനേറ്റർ സിബി തോമസ്, സാജു എം ഫിലിപ്പ്, ലത മേനോൻ, സുരേഷ് വേലായുധൻ, പ്രദീപ് കരുണാകരൻ പിള്ള, യുവജന വിഭാഗം അദ്ധ്യക്ഷന്‍ മൻസൂർ റഹ്മാനിയ, വനിതാ വിഭാഗം അദ്ധ്യക്ഷ സുജലക്ഷ്മി, പ്രവാസി സെല്‍ അദ്ധ്യക്ഷന്‍ നവീൻ ശശിധരൻ തുടങ്ങിയവർ ജാഥയില്‍ പങ്കെടുക്കും.