കേരള ബ്ലാസ്റ്റേഴ്സ് കോച്ച് മൈക്കൽ സ്റ്റാഹ്രെയെ പുറത്താക്കി. സ്റ്റാഹ്റെയ്ക്കൊപ്പം സഹ പരിശീലകരായ ബ്ജോൺ വെസ്സ്ട്രോം, ഫ്രഡ്റികോ പെരേര എന്നിവരെയും പുറത്താക്കി. സീസണിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ഈ തീരുമാനം.
ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. ഈ സീസണിൽ 12 കളിയില്‍ 3 കളിയിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചത് . കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ തുടരെ തോൽവി ഉണ്ടായി.