കൊച്ചി:കേരള ബ്രാന്‍ഡ് ലൈസന്‍സുകള്‍ ഇന്ന് മുതല്‍ ലഭ്യമാകുന്നതോടെ കേരളം ദിശാബോധത്തോടെയുള്ള മറ്റൊരു ചുവടുവെപ്പിന് കൂടി സാക്ഷ്യം വഹിക്കുകയാണെന്ന് മന്ത്രി പി രാജീവ്.ഇന്ന് ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരത്തുവച്ച് നടക്കുന്ന ചടങ്ങിലാണ് ആദ്യ കേരള ബ്രാന്‍ഡ് ലൈസന്‍സ് കൈമാറുക. കേരള ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ആണോ എന്ന നിലയില്‍ ഉപഭോക്താക്കള്‍ കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്കായി മാര്‍ക്കറ്റിലേക്കെത്തണം. അത്തരം ഗുണനിലവാര പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ ലൈസന്‍സ് സര്‍ക്കാര്‍ കൈമാറുന്നുള്ളൂ എന്നതിനാല്‍ കേരള ബ്രാന്‍ഡ് ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്നേറുമെന്ന് ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള ബ്രാന്‍ഡില്‍ ഇറങ്ങുന്ന ഉല്‍പ്പന്നങ്ങളായിരിക്കണം ഇനി മുതല്‍ ഈ മേഖലയിലെ ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ എന്ന നിലയില്‍ മുന്നോട്ടുപോകാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.കേരള ബ്രാന്‍ഡ് ലൈസന്‍സ് ലഭ്യമായാല്‍ ആഭ്യന്തര, അന്തര്‍ദേശീയ തലങ്ങളില്‍ ‘പ്രൊഡക്ട്’ എന്ന തനതായ ബ്രാന്‍ഡ് നാമത്തില്‍ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വിപണനം ചെയ്യാന്‍ കഴിയും.ഉയര്‍ന്ന നിലവാരമുള്ള സര്‍ട്ടിഫിക്കേഷനുകള്‍ നേടുന്നതിനുള്ള സാമ്പത്തിക സഹായം ലഭ്യമാകുന്നതിലൂടെ കയറ്റുമതി മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സഹായിക്കും.