കോട്ടയം : യു ഡി എഫിലേക്കുള്ള ക്ഷണം തള്ളുന്നതായി കേരളാ കോണ്‍ഗ്രസ് എം നേതാവും മന്ത്രിയുമായ റോഷി അഗസ്റ്റിന്. ജനിക്കാത്ത കുഞ്ഞിന് ജാതകം എഴുതുന്ന സ്വഭാവം ഞങ്ങള്‍ക്കില്ല. മുന്നണിയില്‍ എടുക്കാന്‍ല ഞങ്ങള്‍ ആര്‍ക്കും അപേക്ഷകൊടുത്തിട്ടില്ലെന്നും കേരളാ കോണ്‍ഗ്രസ് എം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമാണെന്നും റോഷി പറഞ്ഞു.
രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുന്നണിയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. പി ജെ ജോസഫിനെ ഒരു സ്വകാര്യ ചടങ്ങില്‍ വച്ചു കണ്ടുവെന്ന വെളിപ്പെടുത്തലിലും റോഷി അഗസ്റ്റിന് പ്രതികരിച്ചു. അത്തരത്തിലൊരു കൂടിക്കാഴ്ച ഉണ്ടായിട്ടില്ല.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തിലാണ് രാജ്യസഭാ സീറ്റില്‍ ഇടതുമുന്നണി ജോസ് കെ മാണിയോട് നീതികാണിക്കില്ലെന്നും, കേരളാ കോണ്‍ഗ്രസിന് ഏറ്റവും സുരക്ഷിതമായ ഇടം യു ഡി എഫ് ആണെന്നും പറഞ്ഞത്.
വീക്ഷണത്തിന്റെ നിലപാട് കോണ്‍ഗ്രസിന്റേതല്ലെന്നും, യു ഡി എഫിലേക്ക് ആരെയെങ്കിലും എത്തിക്കാനുള്ള ചുമതല വീക്ഷണത്തിന് നല്‍കിയിട്ടില്ലെന്നും വി ഡി സതീശന് പ്രതികരിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ് എമ്മിനെ സ്വാഗതം ചെയ്ത വീക്ഷണത്തിന്റെ മുഖപ്രസംഗം കോണ്‍ഗ്രസിലും യു ഡി എഫിലും ചര്‍ച്ചയായിരിക്കയാണ്.