കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനെറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ജോസ് കെ മാണി എല്‍ഡിഎഫിനുളളില്‍ വലിയ കലഹത്തിനൊരുങ്ങുകയാണ്.സിപിഎം വോട്ടുകള്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയായിട്ടുളള തോമസ് ചാഴിക്കാടന് ലഭിച്ചിട്ടില്ല എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് ജോസ് കെ മാണി രംഗത്ത് വന്നിട്ടുളളത്.യുഡിഎഫിന്റെ ദേശീയ സംസ്ഥാന നേതാക്കളുമായി അദ്ദേഹത്തിന്റെ ചര്‍ച്ച അവസാന ഘട്ടത്തിലാണ്.എം പി സ്ഥാനം നഷ്ടപ്പെടുന്ന ജോസ് കെ മാണി എല്‍ ഡി എഫിലും കേരളാ കോണ്‍ഗ്രസ് എമ്മിലും അപ്രസ്കതനാകും എന്നാണ് രാഷ്ട്രീയ വ്യത്തങ്ങള്‍ വിലയിരുത്തുന്നത്.
കേരളാ കോണ്‍ഗ്രസ് എമിനുളളിൽ മന്ത്രി റോഷി അഗസ്റ്റിന് ശക്തനാകുകയും ചെയ്യുകയാണ്.നിലവില്‍ റോഷി അഗസ്റ്റിന്റെ കൈകളിലാണ് കേരളാ കോണ്‍ഗ്രസ് എന്ന് പറയേണ്ടി വരും.പക്ഷെ കേരളാ കോണ്‍ഗ്രസ് എമ്മിന് ഇടുക്കി പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ വോട്ട് കുറഞ്ഞതും കോട്ടയത്ത് ഏറ്റ പരാജയവും റോഷി അഗസ്റ്റിന്റെ എല്‍ഡിഎഫിലെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ്.
കേരള കോണ്‍ഗ്രസ് എം അവകാശപ്പെടും പോലെയുളള വോട്ട് വിഹിതം മധ്യ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് എമിന് ഇല്ലായെന്ന് ഉറപ്പിക്കുന്ന രീതിയിലുളള തെരഞ്ഞെടുപ്പ് ഫലമാണ് പുറത്തു വന്നത്.രാജ്യസഭ സീറ്റുമായി ബന്ധപ്പെട്ട് തന്നെ ജോസ് കെ മാണി എല്‍ഡിഎപില്‍ അതൃപ്തനാണ് എന്നുളള വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.പക്ഷെ ജോസ് കെ മാണി ഇനി യുഡിഎഫില്‍ വന്നാല്‍ പാര്‍ട്ടി സ്വീകരിക്കുമോ എന്ന ചോദ്യമാണ് ശക്തമായി ഉയര്‍ന്നു വരുന്നത്.കാരണം കോട്ടയത്തുളള യുഡിഎഫ് പ്രദേശിക നേതാക്കള്‍ പോലും ജോസ് കെ മാണിക്ക് എതിരാണ്.അതു കൊണ്ട് തന്നെ കോട്ടയത്ത് നിന്നോ ഇടുക്കിയില്‍ നിന്നോ ഒരു മത്സരം ജയിച്ച് കയറുക വലിയ ബുദ്ധിമുട്ടാണ്.ഇനി അദ്ദേഹത്തിന് നിയമസഭയിലേയ്ക്ക് എല്‍ഡിഎഫില്‍ നിന്ന് ജയിച്ച് കയറണമെങ്കില്‍ മലബാര്‍ മേഖലയിലെ ഏതെങ്കിലും ഇടത് കോട്ടയില്‍ നിന്ന് മത്സരിക്കേണ്ടി വരും.മറിച്ച് യൂഡിഎഫില്‍ അദ്ദേഹം എത്തിക്കഴിഞ്ഞാല്‍ മുസ്ലീം ലീഗിന്റെ ശക്തമായ കോട്ടയില്‍ നിന്ന് മത്സരിപ്പിച്ച് വിജയിപ്പിക്കാം എന്ന ഉറപ്പ് മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം.
ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ചോദ്യം ചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ ഏത് നിമിഷമാണ് കേരളാ കോണ്‍ഗ്രസ് റോ എന്ന പാര്‍ട്ടി രൂപം കൊളളുന്നതെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.റോഷി അഗസ്റ്റിന് പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെങ്കില്‍ അതില്‍ റോഷി അഗസ്റ്റിനൊപ്പം ഉണ്ടാവുക പ്രമോദ് രാമനും,കാഞ്ഞിരപ്പളളി എം എല്‍ എ ജയരാജും മാത്രമായിരിക്കും.അതെസമയം ജോബ് മൈക്കിളും സെബാസ്റ്റിയന് കുളത്തിങ്ങലും ജോസ് കെ മാണിക്കൊപ്പവും നിലയുറപ്പിക്കുമെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.എന്ത് തന്നെയായലും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ചോദ്യചെയ്യപ്പെടുന്ന ഈ സാഹചര്യത്തില്‍ യുഡിഎഫിലെയ്ക്ക് പോകുമോ എല്‍ഡിഎഫില്‍ തുടരുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
പാലായില്‍ നിലവിലെ എംഎല്‍എ മാണി സി കാപ്പനെ തോല്‍പ്പിക്കാനുളള കരുത്ത് കേരളാ കോണ്‍ഗ്രസ് എമിനോ ജോസ് കെ മാണിക്കോ ഇല്ലയെന്ന് തെളിയിക്കുന്ന തെരഞ്ഞടുപ്പ് ഫലമാണ് പുറത്തു വന്നിരിക്കുന്നത്.പാലായില്‍ കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പിൽ നേടിയ ഭൂരിപക്ഷത്തിനോട് അടുത്ത ഭൂരിക്ഷം നേടാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് സാധിച്ചു എന്നത് അതിനുളള തെളിവാണ്.ഏതായാലും ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി ഇനി കാത്തിരുന്നു കാണാം.