വഖഫ് ഭേദഗതി നിയമത്തിനെതിരെ നിയമസഭയിൽ ഇടതു – വലതു മുന്നണികൾ സംയുക്തമായി അവതരിപ്പിച്ച പ്രമേയം പിൻവലിക്കാൻ ഇരുമുന്നണിയിലെയും കേരള കോൺഗ്രസ്സുകൾ ആവശ്യപ്പെടണമെന്ന് ബി ജെ പി മൈനോറിറ്റി മെമ്പർഷിപ്പ് സംസ്ഥാന കോഡിനേറ്റർ അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു .
ഒരേസമയം മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അതേ സമയം തന്നെ വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ കൈ ഉയർത്തുകയും ചെയ്ത കേരള കോൺഗ്രസ്സുകളുടെ നടപടി കാപട്യം ആണ്. ഇത് ജനം തിരിച്ചറിയുന്നുണ്ട്. ആത്മാർത്ഥതയുണ്ടെങ്കിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള പ്രമേയം പിൻവലിക്കാൻ മുന്നണി നേതൃത്വങ്ങളോട് ആവശ്യപ്പെടാൻ കേരള കോൺഗ്രസ്സുകൾ ആർജ്ജവം കാണിക്കണമെന്നും ഷോൺ ജോർജ് പറഞ്ഞു .