കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ എട്ടാമത് എഡിഷൻ 2025 ജനുവരി 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ വച്ച് കോഴിക്കോട് ബീച്ചിൽ നടക്കും. ബുക്കർ പ്രൈസ് ജേതാക്കളും നോമിനികളും നോബൽ സമ്മാന ജേതാക്കളും സെലിബ്രിറ്റികളും ഉൾപ്പെടെ ലോകമെമ്പാടുമുള്ള 500ലധികം പ്രഭാഷകർ ഫെസ്റ്റിവലിൽ പങ്കെടുക്കും.
അതിഥി രാഷ്ട്രമായ ഫ്രാൻസിൽ നിന്നുള്ള 15-ലധികം എഴുത്തുകാരും എട്ട് പ്രസാധകരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസിന് പുറമേ, യുകെ, സ്പെയിൻ, ജർമ്മനി, ശ്രീലങ്ക, യുഎസ്എ, സിംഗപ്പൂർ, യുഎഇ, സൗദി അറേബ്യ, ഗ്രീസ്, ഈജിപ്ത്, തുർക്കി, ഇസ്രായേൽ, ലാത്വിയ, സ്വീഡൻ എന്നിവയുൾപ്പെടെ 15 രാജ്യങ്ങൾ പങ്കെടുക്കും.